മയ്യിലിൽ സാർവ്വജനിക ഗണേശോത്സവം: നാളെ വിഗ്രഹ നിമഞ്ജനം

 


​മയ്യിൽ: -മയ്യിലിൽ നടന്നുവരുന്ന സാർവ്വജനിക ഗണേശോത്സവത്തിന്റെ വിഗ്രഹപ്രതിഷ്ഠ ഭക്തിനിർഭരമായി നടന്നു. ഉത്സവത്തിന്റെ ഭാഗമായുള്ള സമാപന ചടങ്ങുകളും വിഗ്രഹ നിമഞ്ജനവും നാളെ (തിങ്കളാഴ്ച) നടക്കും.

​നാളെ വൈകുന്നേരം കൃത്യം 3 മണിക്ക് കിഷ്കിന്ധ ഗുരുകുല വേദപാഠശാല ആചാര്യൻ ഗുരുജി വിനോദ് കണ്ണന്റെ പ്രഭാഷണവും പ്രത്യേക ഗണേശ പൂജയും ഉണ്ടായിരിക്കും. തുടർന്ന് വൈകുന്നേരം 5 മണിക്ക് വിഗ്രഹ നിമഞ്ജന രഥഘോഷയാത്ര ആരംഭിക്കും. പറശ്ശിനിപ്പുഴയിലാണ് വിഗ്രഹ നിമഞ്ജനം നടക്കുന്നത്.

Previous Post Next Post