കുറ്റ്യാട്ടൂർ:-കാസർകോട് ചെമ്മനാട് പഞ്ചായത്ത് നേതൃസമിതിയുടെ ആഭിമുഖ്യത്തിൽ മയ്യിൽ മേഖലയിലെ വിവിധ ലൈബ്രറികൾ സന്ദർശിക്കുന്ന അക്ഷരയാത്രയ്ക്ക് ചെക്കിക്കുളം കൃഷ്ണപിള്ള സ്മാരക വായനശാലയിൽ സ്വീകരണം നൽകി. സി മുരളീധരൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കാസർകോട് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി ദാമോദരൻ, ചെമ്മനാട് നേതൃസമിതി കൺവീനർ ടി കെ മണികണ്ഠൻ, കാസർകോട് താലൂക്ക് ലൈബ്രറി കൌൺസിൽ അംഗം എസ് വി അശോക് കുമാർ, തളിപ്പറമ്പ് താലൂക്ക് ലൈബ്രറി കൗൺസിൽ അംഗങ്ങളായ എ പ്രഭാകരൻ മാസ്റ്റർ, പി വിനോദ് എന്നിവർ സംസാരിച്ചു. ടി രത്‌നാകരൻ സ്വാഗതവും പി പ്രശാന്തൻ നന്ദിയും പറഞ്ഞു.
