'വ്യത്യസ്‌തത പുലർത്തുന്ന വ്യക്തിത്വം' ; മുഖ്യമന്ത്രി വി.ഡി. സതീശന് ബാലചന്ദ്രൻ വടക്കേടത്ത് സ്‌മാരക സമിതി പുരസ്‌കാരം
കൊച്ചി :- മുഖ്യമന്ത്രി വി.ഡി. സതീശന് പുരസ്കാരം. ബാലചന്ദ്രൻ വടക്കേടത്ത് സ്‌മാരക സമിതിയുടെ രണ്ടാമത് പുരസ്കാരമാണ് വി.ഡി. സതീശന് നൽകുന്നത്. അര ലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. രാഷ്ട്രീയ ഭരണ മേഖലകളിൽ സജീവമായിരിക്കമ്പോഴും എഴുത്തും വായനയും സാഹിത്യ സംവാദ സംവാദവും മറക്കാതിരിക്കുന്ന വി.ഡി സതീശൻ വ്യത്യസ്‌തത പുലർത്തുന്ന വ്യക്തിത്വമെന്നത് പരിഗണിച്ചാണ് പുരസ്‌കാരമെന്ന് ജൂറി വ്യക്തമാക്കി.
