അംഗൻവാടി കുട്ടികളുടെ ത്രൈമാസ ആരോഗ്യ പരിശോധന പദ്ധതി 'ബാല്യ സ്പന്ദന'ത്തിന് നാറാത്ത് ഗ്രാമപഞ്ചായത്തിൽ തുടക്കമായി


നാറാത്ത് :- കേരള സർക്കാറിന്റെ 100 ദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി അംഗൻവാടി കുട്ടികളുടെ സമഗ്ര ആരോഗ്യ സംരക്ഷണം ഉറപ്പ് വരുത്തുന്നതിനായി സംസ്ഥാന വനിതാ ശിശു വികസന വകുപ്പും ആരോഗ്യ വകുപ്പും ചേർന്ന് ആവിഷ്കരിച്ച ത്രൈമാസ ആരോഗ്യ പരിശോധന പദ്ധതി 'ബാല്യ സ്പന്ദന'ത്തിന് നാറാത്ത് ഗ്രാമപഞ്ചായത്തിൽ തുടക്കമായി. 

കമ്പിൽ അങ്കണവാടിയിൽ നടന്ന പഞ്ചായത്ത്‌ തല ഉദ്ഘാടനം പഞ്ചായത്ത്‌ പ്രസിഡന്റ് കെ.റഹ്മത്ത് നിർവഹിച്ചു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് പി.സുധീഷ് അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ നിഷ പാലടത്തിൽ പദ്ധതി വിശദീകരണം നടത്തി. വാർഡ് മെമ്പർ ടി.ലീല ആശംസ അറിയിച്ചു സംസാരിച്ചു. ICDS സൂപ്പർവൈസർ വി.വി ഉദയകുമാരി സ്വാഗതം പറഞ്ഞു. മുൻ സ്റ്റാന്റിങ് കമ്മിറ്റി അംഗം എൻ.അശോകൻ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.



Previous Post Next Post