വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നാറാത്ത് ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരന് നിവേദനം നൽകി
നാറാത്ത് :- നാറാത്ത് FHC ക്ക് പുതിയ കെട്ടിടം നിർമ്മിക്കണം, FHC യിൽ സ്റ്റാഫ് പാറ്റേൺ അനുവദിച്ച് ഒഴിവുള്ള ഹെൽത്ത് ഇൻസ്പെക്ടർ തസ്തികയിൽ നിയമനം നടത്താൻ ഉത്തരവ് നൽകണം, മലബാർ ദേവസ്വത്തിന്റെ ബോർഡിന്റെ കീഴിലുള്ള നാറാത്ത് ശ്രീ മഹാവിഷ്ണു ക്ഷേത്രക്കുളം നവീകരണത്തിന് വേണ്ടി തുക അനുവദിക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് നാറാത്ത് ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരന് നിവേദനം നൽകി.
