മതം വ്യാഖ്യാനിക്കല്ലല്ല സ്റ്റേറ്റിന്റെ ധർമം, ഭരണം നടത്താൻ നോക്കൂ; മുഖ്യമന്ത്രി വീ ഡി സതീശനോട് എസ്.എസ്.എഫ്

 


കോഴിക്കോട് :- മുസ്‌ലിം സ്ത്രീകളുടെ പൊതുരംഗപ്രവേശനവുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ നടത്തിയ പ്രസ്താവന തള്ളിയ മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ എസ്.എസ്.എഫ് (കേരള സ്റ്റേറ്റ് സുന്നി സ്റ്റുഡൻ്റ്സ് ഫെഡറേഷൻ). 'മതം വ്യാഖ്യാനിക്കലല്ല സ്റ്റേറ്റിൻന്റെ ധർമം മുഖ്യമന്ത്രി ഭരണം നടത്തുക' -എന്നാണ് എസ്.എസ്.എഫ് കേരളയുടെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിട്ടുള്ളത്.

കാന്തപുരം ഇസ്ല്‌ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പച്ചക്കള്ളം പറഞ്ഞ മുഖ്യമന്ത്രി പ്രസ്ത‌ാവന പിൻവലിച്ച് മുസ്ലിം സമുദായത്തോട് മാപ്പ് പറയണമെന്ന് കേരള മുസ് ലിം ജമാഅത്ത് മലപ്പുറം ജില്ല കമ്മിറ്റിയും ആവശ്യപ്പെട്ടിരുന്നു. ഇസ്‌ലാമിക ചരിത്രത്തെയും സംഭവങ്ങളെയും തെറ്റായി മനസ്സിലാക്കി അത് സന്ദർഭം പോലും മനസിലാക്കാതെ പരസ്യമായി വിളിച്ച് പറയുന്നത് മുഖ്യമന്ത്രിയുടെ പദവിക്ക് യോജിച്ചതല്ലെന്നും കമ്മിറ്റി കുറ്റപ്പെടുത്തിയിട്ടുണ്ട്.

Previous Post Next Post