നാറാത്ത് :- നാറാത്ത് ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ ലോക നാളികേര ദിനാചരണത്തിന്റെ ഭാഗമായി കണ്ണാടിപ്പറമ്പ് ദാറുൽ ഹസാനത്ത് ഹൈസ്കൂൾ പരിസരത്ത് തെങ്ങിൻതൈ നട്ടു. നടീൽ ഉദ്ഘാടനം നാറാത്ത് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സുധീഷ് നിർവഹിച്ചു.
നാളികേര കൃഷിയുടെ പ്രാധാന്യം വിദ്യാർത്ഥികളിലും പൊതുസമൂഹത്തിലും എത്തിക്കുന്നതിനും പരിസ്ഥിതി സംരക്ഷണത്തിനും പ്രാധാന്യം നൽകുന്നതിനുമാണ് പരിപാടി സംഘടിപ്പിച്ചത്. കൃഷിഭവൻ ജീവനക്കാരും സ്കൂൾ അധികൃതരും വിദ്യാർത്ഥികളും പരിപാടിയിൽ പങ്കെടുത്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഹസീന എം.ടി പരിപാടിക്ക് അധ്യക്ഷത വഹിച്ചു.
