മയ്യിൽ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന് ഫെഡറൽ ബാങ്ക് ഫൗണ്ടേഷന്റെ പാലിയേറ്റീവ് കെയർ വാഹനം സമർപ്പിച്ചു

 


മയ്യിൽ :-ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്തിന്റെ സെക്കൻഡറി പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷൻ നൽകിയ വാഹനത്തിന്റെ ഫ്ലാഗ് ഓഫ് ചടങ്ങ് മയ്യിൽ സാമൂഹ്യ ആരോഗ്യ കേന്ദ്രം പരിസരത്ത് നടന്നു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി കെ സുലേഖ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ മയ്യിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി സി വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ പി അബ്ദുൾ റഹ്മാൻ, ഫെഡറൽ ബാങ്ക് കണ്ണൂർ റീജിയണൽ ഹെഡ് പി അഖിലേഷ്, ഇരിക്കൂർ ശാഖ സീനിയർ മാനേജർ കെ അപർണ തുടങ്ങിയവർ പങ്കെടുത്തു.

കിടപ്പുരോഗികൾക്കും ദീർഘകാല രോഗബാധിതർക്കും വീടുകളിലെത്തി മികച്ച ചികിത്സയും പാലിയേറ്റീവ് പരിചരണവും നൽകാൻ പുതിയ വാഹനം ഏറെ സഹായകമാകും.

Previous Post Next Post