കട്ടോളി നവകേരള വായനശാല & ഗ്രന്ഥാലയം പ്രഭാഷണം സംഘടിപ്പിച്ചു


മാണിയൂർ :- കട്ടോളി നവകേരള വായനശാല & ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു. വായനശാലയിൽ നടന്ന പരിപാടിയിൽ ഗ്രന്ഥശാല പ്രവർത്തകൻ പി.കെ വേണുഗോപാൽ 'മാനവരൊന്ന്' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. 

വായനശാല പ്രസിഡൻ്റ് വിനത എം.സി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ബാബു.കെ സ്വാഗതവും ജോയിന്റ് സെക്രട്ടിറി കെ.കെ പ്രസന്ന നന്ദിയും പറഞ്ഞു. വായനശാല സംഘടിപ്പിച്ച പൂക്കള മത്സരം, സർഗോത്സവം, വായനാമത്സരം തുടങ്ങിയ വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനവും ചടങ്ങിൽ നടന്നു.

Previous Post Next Post