കണ്ണൂർ:-ഡൽഹിയിൽ DYFI അഖിലേന്ത്യ പ്രസിഡന്റ് എ.എ. റഹീം എം.പി, വി. ശിവദാസൻ എം.പി എന്നിവരെ അറസ്റ്റ് ചെയ്ത ഡൽഹി പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.
DYFI ജില്ലാ സെക്രട്ടറി മുഹമ്മദ് അഫ്സൽ പ്രകടനം ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗങ്ങളായ പി.വി. സച്ചിൻ, മുഹമ്മദ് ഫാസിൽ, ശരത്ത് രവീന്ദ്രൻ, അർജുൻ എസ്.കെ., മാർഫാൻ കെ., അലീഷ എന്നിവർ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു.
