കമ്പിൽ:-തളിപ്പറമ്പ് താലൂക്ക് ലൈബ്രറി കൗൺസിലും സംഘമിത്ര വായനശാലയും ഗ്രന്ഥാലയവും സംയുക്തമായി സംഘടിപ്പിച്ച 'വായനാങ്കണം' ശ്രദ്ധേയമായി. കമ്പിൽ കുണ്ടത്തിൽ നടന്ന ചടങ്ങ് താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് പി. വിനോദ് ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ മൃദുൽ വി.എം. എഴുതിയ 'കുളെ' എന്ന കഥാപുസ്തകത്തിന്റെ പരിചയപ്പെടുത്തൽ നടന്നു. എം.പി. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീരജ്ജിനി രാമകൃഷ്ണൻ ഗാനങ്ങൾ ആലപിച്ചു. എം.പി. രാജീവൻ സ്വാഗതവും പി.കെ. ആശ നന്ദിയും പറഞ്ഞു.
