ജെ.പി സ്മാരക വായനശാല & ഗ്രന്ഥാലയം, ജ്ഞാനദീപം വായനശാല & ഗ്രന്ഥാലയം എന്നിവ സംയുക്തമായി ഗ്രന്ഥശാലാതല സർഗോത്സവും ഓണാഘോഷവും സംഘടിപ്പിച്ചു


കൊളച്ചേരി :- നാലാംപീടിക ജെ.പി സ്മാരക വായനശാല & ഗ്രന്ഥാലയം, നണിയൂർ ജ്ഞാനദീപം വായനശാല & ഗ്രന്ഥാലയം എന്നിവ സംയുക്തമായി ഗ്രന്ഥശാലാതല സർഗോത്സവും ഓണാഘോഷവും സംഘടിപ്പിച്ചു. പൊങ്കുത്തി ജ്ഞാനദീപം വായനശാല ഹാളിൽ വെച്ച് നടന്ന പരിപാടി ലൈബ്രറി കൗൺസിൽ തളിപ്പറമ്പ് താലൂക്ക് വൈസ് പ്രസിഡണ്ട് പി.വിനോദ് എടക്കൈ ഉദ്ഘാടനം ചെയ്തു.

ജെ.പി സ്മാരക വായനശാല വൈസ് പ്രസിഡണ്ട് ടി.കെ മുഹമ്മദ് അധ്യക്ഷത വഹിച്ചു. എ.പി പ്രമോദ്, റുബീന കച്ചായി, പി.പി പ്രകാശൻ, കെ.ലതീശൻ, എ.ഉദയകുമാർ, കെ.കണ്ണൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. പഞ്ചായത്ത് മുൻ പ്രസിഡണ്ട് കെ.എം.പി സറീന സമ്മാനദാനം നിർവഹിച്ചു. ജ്ഞാനദീപം വായനശാല സെക്രട്ടറി പി.ഷീജ സ്വാഗതവും സി.കെ മുഹമ്മദ് കുഞ്ഞി നന്ദിയും പറഞ്ഞു.




Previous Post Next Post