കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് വാർഡുകളിൽ കുട്ടികളുടെ പ്രത്യേക ഗ്രാമസഭയ്ക്ക് തുടക്കമായി


കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്തിനെ ബാലസൗഹൃദ പഞ്ചായത്താക്കുന്നതിൻ്റെ ഭാഗമായി വാർഡുകളിൽ കുട്ടികളുടെ പ്രത്യേക ഗ്രാമസഭയ്ക്ക് തുടക്കമായി. ആദ്യ ഗ്രാമസഭ 17-ാം വാർഡ് ചട്ടുകപ്പാറയിൽ നടന്നു. സാംസ്‌കാരിക നിലയത്തിൽ നടന്ന ഗ്രാമസഭ പ്രസിഡൻ്റ് നിജിലേഷ് പറമ്പൻ ഉദ്ഘാടനം ചെയ്തു.  ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.വി പങ്കജാക്ഷൻ അധ്യക്ഷത വഹിച്ചു. സെപ്റ്റംബർ 4 ന് ആരംഭിച്ച കുട്ടികളുടെ ഗ്രാമസഭ 13 വരെ 18 വാർഡുകളിലും നടക്കും.

വൈസ് പ്രസിഡൻ്റ് എം.വി സുശീല, പഞ്ചായത്തഗംങ്ങളായ കെ.അച്ചുതൻ, കെ.പി നാരായണൻ, സി.കെ പ്രദീപൻ, വി.ലതിക, എം.ഇന്ദിര, എം.വി രേവതി, ഡോ.രമേശൻ കടൂർ, കെ.മധു, വിനോദ് വേശാല, വൈഷ്ണവ് പി.വി, കെ.ഗണേഷ് കുമാർ, ഗിരീഷ് കുടുവൻ തുടങ്ങിയവർ ഗ്രാമസഭയ്ക്ക് നേതൃത്വം നൽകി. ഇഷിൻ സ്വാഗതം പറഞ്ഞു. പഞ്ചായത്തിന്റെ നേതൃത്വത്തിൽ വനിതകളുടെയും രക്ഷിതാക്കളുടെയും ആശ അങ്കണവാടി കുട്ടികളുടെയും പ്രത്യേക ഗ്രാമസഭ ഉൾപ്പെടെ നടക്കുന്നുണ്ട്. ഇതിലൂടെ ബാലനയം രൂപപ്പെടുത്തുകയും തുടർന്ന് ഘട്ടം ഘട്ടമായി ബാലസൗഹൃദ പഞ്ചായത്താക്കുക എന്നതാണ് ലക്ഷ്യം. 








Previous Post Next Post