വളപട്ടണം :- കൈക്കൂലി പരാതിയിൽ വളപട്ടണത്ത് പോലീസുകാരന് സസ്പെൻഷൻ. വളപട്ടണം സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥൻ ഷിജിൻനെയാണ് കണ്ണൂർ സിറ്റി കമ്മീഷണർ ബി.വി വിജയ ഭരത് റെഡ്ഡി സസ്പെൻ്റ് ചെയ്തത്.
ലൈസൻസിലാത്ത വിദ്യാർത്ഥി ബൈക്ക് ഓടിച്ചതിൽ കേസ് എടുക്കാതിരിക്കാൻ 5000 രൂപ കൈക്കൂലി വാങ്ങിയതായാണ് പരാതി. എ.സി.പി എം.പി ആസാദിൻ്റെ നിർദ്ദേശപ്രകാരം ഇൻസ്പെക്ടർ പി.വിജേഷ് നടത്തിയ അന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് കമ്മീഷണർ നടപടി എടുത്തത്. പോലീസ് സേനയ്ക്ക് നിരക്കാത്ത രീതിയിൽ പ്രവർത്തിച്ചതിന് നടപടി എന്നാണ് സസ്പെൻഷൻ ഉത്തരവ്.
