തൊണ്ടയിൽ മിഠായി കുരുങ്ങി ശ്വാസതടസ്സം; സമയോജിതമായ ഇടപെടലിലൂടെ കുട്ടിയുടെ ജീവൻ രക്ഷിച്ച ആശാവർക്കർ സുജാതയെ ആദരിച്ചു

 

കുറ്റ്യാട്ടൂർ:-സമയോജിതമായ ഇടപെടലിലൂടെ തൊണ്ടയിൽ മിഠായി കുരുങ്ങി ശ്വാസതടസ്സം നേരിട്ട കുട്ടിയുടെ ജീവൻ രക്ഷിച്ച ആശാവർക്കർ സുജാത ഇ.വിക്ക് അഭിനന്ദനപ്രവാഹം. ചെറുപഴശ്ശിയിലെ ഒരു കല്യാണ ചടങ്ങിൽ പങ്കെടുക്കവെയാണ് നാടിന്റെ നന്മയായ ഈ മാതൃകാ പ്രവർത്തനം ഉണ്ടായത്.

​ചടങ്ങിൽ പങ്കെടുക്കുന്നതിനിടയിലാണ് മിഠായി തൊണ്ടയിൽ കുരുങ്ങി ശ്വാസതടസ്സം അനുഭവപ്പെട്ട് അവശനിലയിലായ കുട്ടിയെ സുജാത ശ്രദ്ധിച്ചത്. ഒട്ടും സമയം കളയാതെ കൃത്യമായ പ്രഥമ ശുശ്രൂഷ നൽകി അവർ കുട്ടിയുടെ തൊണ്ടയിൽ കുരുങ്ങിയ മിഠായി പുറത്തെടുക്കുകയായിരുന്നു. 

സുജാതയുടെ ഈ സമയോജിതമായ ഇടപെടലാണ് വൻ ദുരന്തം ഒഴിവാക്കിയത്.കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡായ കൊയ്യോട്ടു മൂലയിലെ ആശാവർക്കറാണ് സുജാത ഇ.വി. കുട്ടിയുടെ ജീവൻ രക്ഷിച്ച സുജാതയെ ഗ്രാമപഞ്ചായത്ത്പ്രസിഡന്റ് നിജിലേഷ് പറമ്പൻ പൊന്നാട അണിയിച്ച് ആദരിച്ചു.

​ചടങ്ങിൽ വൈസ് പ്രസിഡന്റ് എം.വി സുശീല, ടി. രാജൻ, പി.വി കോമള, ഇന്ദിര എം., കെ.പി നാരായണൻ, കെ. അച്യുതൻ, കെ. പ്രദീപൻ, ഷീബ ഇ.കെ., ശൈലജ എം.പി., ജുവൈരിയ കെ.വി., എച്ച്.ഐ. പ്രകാശൻ കെ.എൻ. എന്നിവരും മറ്റ് ആരോഗ്യ പ്രവർത്തകരും സംബന്ധിച്ചു.





Previous Post Next Post