കുറ്റ്യാട്ടൂരിൽ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കുടുംബ സംഗമം സംഘടിപ്പിച്ചു

 


​കുറ്റ്യാട്ടൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ നടന്ന പരിപാടിയിൽ വൈസ് പ്രസിഡന്റ് സി. ബാലഗോപാലൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. മയ്യിൽ ബ്ലോക്ക് പ്രസിഡന്റ് സി.കെ. ജനാർദ്ദനൻ നമ്പ്യാർ ഉദ്ഘാടനം നിർവഹിച്ചു.

​എൺപതിന്റെ നിറവില എത്തിയ പെൻഷൻകാരെ യൂണിറ്റ് രക്ഷാധികാരി കെ. പത്മനാഭൻ മാസ്റ്റർ പൊന്നാട അണിയിച്ചും മോമെന്റോ നൽകിയും ആദരിച്ചു. നവാഗതരായ പെൻഷൻകാരെ ബ്ലോക്ക് വൈസ് പ്രസിഡന്റ് സി. രാമകൃഷ്ണൻ മാസ്റ്റർ അനുമോദിച്ചു. മലപ്പട്ടം യൂണിറ്റ് സാഹിത്യ വേദി കൺവീനർ അയനത്ത് മുകുന്ദൻ "പെൻഷൻ കൂട്ടായ്മ സമൂഹത്തിന്റെ ചാലകശക്തി" എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.

​യൂണിറ്റ് സാഹിത്യ വേദി ചെയർമാൻ വി. മനോമോഹനൻ മാസ്റ്റർ, ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.പി. വിജയൻ നമ്പ്യാർ, വനിതാ വേദി കൺവീനർ സി.വി. രത്നവല്ലി ടീച്ചർ എന്നിവർ സംസാരിച്ചു. എൻ. ബാലരാമൻ പിള്ള, ഒ. മുകുന്ദൻ എന്നിവർ മറുപടി പ്രസംഗം നടത്തി. അംഗങ്ങളുടെ കവിതാ ഗാനാലാപനങ്ങളും പരിപാടിക്ക് മാറ്റുകൂട്ടി. യൂണിറ്റ് സെക്രട്ടറി കെ.വി. ചന്ദ്രൻ മാസ്റ്റർ സ്വാഗതവും വനിതാ വേദി ചെയർപേഴ്സൺ നന്ദിയും പറഞ്ഞു.



Previous Post Next Post