സംസ്ഥാനത്തെ ജില്ലാ ക്രൈം ബ്രാഞ്ചുകളുടെ പേര് മാറ്റാൻ തീരുമാനം ; 'ഡിസ്ട്രിക്റ്റ് ഇൻവെസ്റ്റിഗേഷൻ യൂണിറ്റ്' ആകും


തിരുവനന്തപുരം :- സംസ്ഥാനത്തെ ജില്ലാ ക്രൈം ബ്രാഞ്ചുകളുടെ പേര് മാറ്റുന്നു. ജില്ലാ പോലീസ്  മേധാവിക്ക് കീഴിൽ വരുന്ന പ്രധാനപ്പെട്ട കേസുകളുടെ അന്വേഷണം നടത്തുന്ന പ്രത്യേക യൂണിറ്റാണ് ജില്ലാ ക്രൈം ബ്രാഞ്ച്. ജില്ലാ ക്രൈംബ്രാഞ്ചുകളെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പേര് മാറ്റം ഉന്നതതല യോഗം ചർച്ച ചെയ്തത്. 

ഡിസ്ട്രിക്റ്റ് ക്രൈം ഇൻവെസ്റ്റി ഗേഷൻ യൂണിറ്റ്, ഡിസ്ട്രിക്റ്റ് ക്രൈം ഇൻവെസ്റ്റിഗേഷൻ വിംഗ് എന്നീ പേരുകൾ എഡിജിപിതലയോഗം ചർച്ച ചെയ്തു. ഡിസ്ട്രിക്റ്റ് ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് എന്ന പേരിലേക്ക് മാറാമെന്ന് ഉന്നതതല യോഗം തീരുമാനിച്ചു. കൂടുതൽ ഇൻസ്‌പെക്‌ടർ തസ്തികൾ സൃഷ്ടിച്ച് ജില്ലാ ക്രൈം ബ്രാഞ്ചുകളെ ശക്തപ്പെടുത്തുന്നതിൻെറ ഭാഗമായാണ് പേരു മാറ്റവും.

Previous Post Next Post