മായാക്കണ്ണ മനോഹര' വീഡിയോ ആൽബം പ്രകാശനം നാളെ കുറ്റ്യാട്ടൂർ ശ്രീശങ്കര വിദ്യാനികേതനിൽ

 





​കുറ്റ്യാട്ടൂർ:കലാലയ കുറ്റ്യാട്ടൂർ യൂട്യൂബ് ചാനൽ ബാനറിൽ ഷാജി.കെ.കുറ്റ്യാട്ടൂർ രചനയും സംവിധാനവും നിർവഹിച്ച "മായക്കണ്ണ മനോഹര" വീഡിയോ ആൽബത്തിൻ്റെ പ്രകാശനം നാളെ (03.08.2026 വ്യാഴം) രാവിലെ 10 മണിക്ക് കുറ്റ്യാട്ടൂർ ശ്രീശങ്കര വിദ്യാനികേതൻ സ്കൂളിൽ നടക്കും.

​ദേശീയ പുരസ്കാര ജേതാവ് ശ്രീ. നാദം മുരളി ചടങ്ങിൽ ആൽബം റിലീസ് ചെയ്യും. ശ്രീശങ്കര വിദ്യാനികേതൻ സ്കൂൾ അധ്യാപകൻ ശ്രീ. ടി. സായൂജ് ചടങ്ങിലേക്ക് ഏവരെയും സ്വാഗതം ചെയ്യും. സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി. കെ. സ്നേഹജ ചടപ്പിൽ ആശംസകൾ അർപ്പിച്ച് സംസാരിക്കും. മാധ്യമ പ്രവർത്തകൻ ശ്രീ. സജീവ് അരിയേരി ചടങ്ങിന് നന്ദി രേഖപ്പെടുത്തും.


Previous Post Next Post