മയ്യിൽ:-നിരത്തുപാലം ജുമാ മസ്ജിദിന് സമീപം ഗ്യാസ് സിലിണ്ടർ കയറ്റിവന്ന ഗുഡ്സ് ക്യാരിയർ നിയന്ത്രണം വിട്ട് റോഡരികിലെ കുഴിയിലേക്ക് മറിഞ്ഞു. വാഹത്തിൽ ഉണ്ടായിരുന്ന ഡ്രൈവറും സഹായിയും നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു.
ഇന്ന് വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം. കാട്ടാമ്പള്ളിയിലെ ഭാരത് ഗ്യാസ് ഏജൻസിയുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. പ്രദേശത്തെ വീടുകളിൽ ഗ്യാസ് സിലിണ്ടർ വിതരണം ചെയ്യാൻ എത്തിയതായിരുന്നു ഇവർ. പരിക്കേറ്റവർ മയ്യിൽ ആശുപത്രിയിൽ ചികിത്സ തേടി.
