കമ്പിൽ മാപ്പിള ഹൈസ്കൂൾ 1977 XC ബാച്ച് പൂർവ്വവിദ്യാർത്ഥി കൂട്ടായ്മ സംഘടിപ്പിച്ചു
കമ്പിൽ :- കമ്പിൽ മാപ്പിള ഹൈസ്കൂൾ 1977 XC ബാച്ച് പൂർവ്വവിദ്യാർത്ഥി കൂട്ടായ്മ സംഗമം സംഘടിപ്പിച്ചു. കമ്പിൽ സംഘമിത്ര ഹാളിൽ നടന്ന പരിപാടി പ്രശസ്ത നാടകകൃത്തും എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ്‌കമ്മറ്റി ചെയർമാനുമായ ശ്രീധരൻ സംഘമിത്ര ഉദ്ഘാടനം ചെയ്തു. KMHS അധ്യാപകൻ പി.വി വേണുഗോപാലൻ മാസ്റ്റർ മുഖ്യാതിഥിയായി. എം.രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വി.പി ബാലകൃഷ്ണൻ സ്വാഗതവും എ.ഭക്‌ത വത്സലൻ നന്ദിയും പറഞ്ഞു.
