കേരള ഉറുദു ടീച്ചേഴ്സ് അസോസിയേഷൻ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി മുയ്യം യു.പി സ്കൂൾ റിട്ട. അധ്യാപകൻ അബ്ദുറഹിമാൻ മാസ്റ്ററെ ആദരിച്ചു


തളിപ്പറമ്പ് :- അധ്യാപക ദിനത്തോടനുബന്ധിച്ച് കേരള ഉറുദു ടീച്ചേഴ്സ് അസോസിയേഷൻ (KUTA) തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുയ്യം യു.പി സ്കൂൾ റിട്ട. ഉറുദു അധ്യാപകനും സംഘടനയുടെ മുൻനിര നേതാവുമായ അബ്ദുറഹിമാൻ മാസ്റ്ററെ അദ്ദേഹത്തിന്റെ വസതിയിൽ ചെന്ന് പൊന്നാടയണിയിച്ച് ആദരിച്ചു. 

KUTA കണ്ണൂർ ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഇബ്നു ആദം ഉദ്ഘാടനം നിർവഹിച്ചു. തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലാ ട്രഷറർ മുഹമ്മദ്.സി അധ്യക്ഷത വഹിച്ചു.  തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലാ സിക്രട്ടറി എം.കെ. സുഹൈൽ സ്വാഗതവും ജാബിർ കണ്ണൂർ നന്ദിയും പറഞ്ഞു. അബ്ദുറഹിമാൻ മാസ്റ്റർക്കുള്ള ഉപഹാരം ജില്ലാ പ്രസിഡൻ്റിന് മുഹമ്മദ് ഇബ്‌നു ആദം കൈമാറി. 

37 വർഷക്കാലം ഉറുദു ഭാഷയുടെ അക്ഷരദീപം കൊളുത്തി നൂറുകണക്കിന് വിദ്യാർത്ഥികളുടെ മനസ്സ് പാകപ്പെടുത്തിയ അബ്ദുറഹിമാൻ മാസ്റ്ററുടെ സേവനങ്ങൾ യോഗത്തിൽ അനുസ്മരിച്ചു. KUTA യുടെ സബ് ജില്ലാ സെക്രട്ടറി, പ്രസിഡന്റ്, വിദ്യാഭ്യാസ ജില്ലാ ഭാരവാഹി എന്നീ നിലകളിൽ സംഘടനയ്ക്കും ഉറുദു ഭാഷയുടെ ഉന്നമനത്തിനും അധ്യാപകരുടെ അവകാശങ്ങൾക്കും വേണ്ടി അദ്ദേഹം നൽകിയ നിസ്തുലമായ സംഭാവനകൾ മാതൃകാപരമാണെന്ന് ഭാരവാഹികൾ അഭിപ്രായപ്പെട്ടു. 



Previous Post Next Post