സജീവ് അരിയേരിക്ക് മാധ്യമ പുരസ്കാരം സമ്മാനിച്ചു


തലശ്ശേരി :- തലശ്ശേരി ശ്രീനാരായണഗുരു ധർമ്മ പ്രചരണ സംഘം, മലബാർ കൺസ്യൂമർ സോഷ്യൽ വെൽഫെയർ സൊസൈറ്റി എന്നിവ ഏർപ്പെടുത്തിയ മാധ്യമ പുരസ്കാരം ധർമ്മ പ്രചരണ സംഘം കേന്ദ്ര കമ്മിറ്റി അംഗം റിട്ട. സൈക്കോളജിസ്റ്റ് പി.നാണി ടീച്ചർ മലയാള മനോരമ ലേഖകൻ സജീവ് അരിയേരിക്ക് സമ്മാനിച്ചു. ഗുരുധർമ്മ പ്രചരണ സഭ കേന്ദ്ര ഉപദേശക സമിതി അംഗം രവീന്ദ്രൻ പൊയിലൂർ ഉദ്ഘാടനം ചെയ്തു. SNDP ട്രസ്റ്റ് കണ്ണൂർ ജില്ലാ പ്രസിഡണ്ട് കെ.ടി ബിനുരാജ് അധ്യക്ഷത വഹിച്ചു.

ചതയ ദിനാഘോഷത്തോടനുബന്ധിച്ച് ശ്രീനാരായണ ധർമ്മ സേവാ സംഘം ട്രസ്റ്റ് കോഴിക്കോടിന്റെയും ശ്രീനാരായണ ധർമ്മ പ്രചരണ സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ തലശ്ശേരി പഴയ ബസ് സ്റ്റാൻഡിലെ ജൂബിലി കോംപ്ലക്സിലെ ശ്രീനാരായണ സമാജം ഹാളിൽ നടന്ന ശ്രീനാരായണ കൺവൻഷൻ ഗുരുധർമ്മ പ്രഭാഷണം ചടങ്ങിൽ വച്ചാണ് പുരസ്കാരം സമ്മാനിച്ചത്. സ്വാമി പ്രേമാനന്ദ, പ്രൊഫ. എം.പി രാജീവൻ വടകര അഡ്വ. കെ.പി വത്സലൻ സുരേശൻ.സി പാലിയാട് എന്നിവർ പ്രഭാഷണം നടത്തി.

Previous Post Next Post