കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കണ്ണാടിപ്പറമ്പ് യൂണിറ്റും ചേലേരി യൂണിറ്റ് കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 12 ന്


കണ്ണാടിപ്പറമ്പ് :- കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കണ്ണാടിപ്പറമ്പ് യൂണിറ്റും ചേലേരി യൂണിറ്റ് കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 12 ശനിയാഴ്ച രാവിലെ 9 മണിക്ക് കണ്ണാടിപ്പറമ്പ് ദേശസേവ യു.പി സ്കൂളിൽ നടക്കും.

വ്യാപാരി വ്യവസായി സമിതി മയ്യിൽ ഏരിയ സെക്രട്ടറി പി.പി ബാലകൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിക്കും. ​ലൈസൻസ് പുതുക്കുന്നതിനായി ഹെൽത്ത് കാർഡ് ആവശ്യമുള്ളവർ ആധാർ കാർഡും ഫോട്ടോയും സഹിതം ക്യാമ്പിൽ എത്തേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 9495074954 എന്ന നമ്പറിൽ ബന്ധപ്പെടുക. ക്യാമ്പിൽ പങ്കെടുക്കുന്നതിനുള്ള ഫീസ് 300 രൂപയാണ്.

Previous Post Next Post