കോഴിക്കോട് :- കൊയിലാണ്ടി ചെങ്ങോട്ടുകാവിൽ വിദ്യാർത്ഥിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. അഭയം സ്പെഷ്യൽ സ്കൂളിലെ വിദ്യാർത്ഥിയായിരുന്ന അഖിൽരാജ്(23) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് 6.40 ഓടെ ചെങ്ങോട്ടുകാവ് എളാട്ടേരിയിലാണ് സംഭവം. വൈകീട്ട് കാണാതായതോടെ വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് വീടിന് സമീപത്തെ വടക്കേടംകണ്ടിയിലെ കിണറിൽ വീണുകിടക്കുന്നതായി കണ്ടെത്തിയത്.
അധികം ഉയരമില്ലാത്ത ആൾമറയുള്ള കിണറ്റിലാണ് വിദ്യാർത്ഥി വീണത്. ഉടനെ കൊയിലാണ്ടി ഫയർഫോഴ്സിനെ വിവരമറിയിക്കുകയും സേനയെത്തി റെസ്ക്യൂ റോപ്പ്, നെറ്റ് എന്നിവ ഉപയോഗിച്ച് കിണറ്റിൽ നിന്നും പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു. തുടർന്ന് അഗ്നിരക്ഷാ സേനയുടെ ആംബുലൻസിൽ മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി. വത്സരാജ് ആണ് അഖിലിൻ്റെ പിതാവ്. അമ്മ: ഗീത.
