CBSE ത്രിഭാഷ നയം ; ആറാം ക്ലാസുകാർക്ക് ഇളവ് നൽകണമെന്ന് CBSE ക്ക് സുപ്രീംകോടതി നിർദ്ദേശം


ദില്ലി :- പുത്തൻ വിദ്യഭ്യാസ നയത്തിന്റെ ഭാഗാമായി നടപ്പാക്കുന്ന ത്രിഭാഷ നയത്തിൽ ഈ അധ്യയന വർഷത്ത ആറാം ക്ലാസുകാർക്ക് ഇളവ് നൽകാൻ സിബിഎസ്ഇക്ക് നിർദേശം നൽകി സുപ്രീംകോടതി. ചീഫ് ജസ്റ്റ‌ിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഉത്തരവിട്ടത്.

സിബിഎസ്ഇയോട് ഇക്കാര്യം ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നുവെങ്കിലും പരിഗണിക്കാൻ തയ്യാറാകാതെ വന്നേതോടെയാണ് കോടതി നടപടി. നിലവിലുള്ള 7, 8, 9 ക്ലാസുകാർക്ക് പരിവർത്തന ഘട്ടമെന്ന നിലയിൽ പത്താം ക്ലാസിൽ മൂന്നാം ഭാഷയുടെ പരീക്ഷ ഒഴിവാക്കിയിരുന്നു. രക്ഷിതാക്കളും അധ്യാപകരും സമർപ്പിച്ച ഒരു കൂട്ടം ഹർജികളിലാണ് കോടതിയുടെ ഉത്തരവ്.

Previous Post Next Post