കൂത്തുപറമ്പ് രക്തസാക്ഷികളുടെ സ്മരണയ്ക്ക് കൊളച്ചേരി ലെനിൻ റോഡിന് സമീപം DYFI നിർമ്മിച്ച ബസ് വെയിറ്റിങ് ഷെൽട്ടർ ഉദ്ഘാടനം ചെയ്തു


കൊളച്ചേരി :- കൂത്തുപറമ്പ് രക്തസാക്ഷികളുടെ സ്മരണയ്ക്ക് കൊളച്ചേരി ലെനിൻ റോഡിന് സമീപം DYFI നിർമ്മിച്ച ബസ് വെയിറ്റിങ് ഷെൽട്ടർ ഉദ്ഘാടനം ചെയ്തു. DYFI സംസ്ഥാന കമ്മിറ്റി അംഗം ഷിബിൻ കാനായി ഉദ്ഘാടനം ചെയ്തു. DYFI കൊളച്ചേരി നോർത്ത് മേഖല സെക്രട്ടറി അക്ഷയ് അധ്യക്ഷൻ ആയി. 

എടക്കാട് ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ ശ്രീധരൻ സംഘമിത്ര, കൊളച്ചേരി ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സി.പുരുഷോത്തമൻ, കെ.പി സജീവ്, CPIM കൊളച്ചേരി ലോക്കൽ സെക്രട്ടറി കെ.രാമകൃഷ്ണൻ മാസ്റ്റർ തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു. കെ.അഭിജിത്ത് സ്വാഗതവും നമിത പ്രദോഷ് നന്ദിയും പറഞ്ഞു.

Previous Post Next Post