ചേലേരി :- സങ്കൽപ്പ് ഐ.എ.എസ് അക്കാദമി കേരള ആയുർവേദ MD യിൽ ഒന്നാം റാങ്ക് നേടിയ ഡോക്ടർ ശ്രീഷ്മ ഗംഗാധരനെ അനുമോദിച്ചു. ചേലേരി ഈശാനമംഗലത്തെ ക്യാമ്പസിൽ നടന്ന പരിപാടി കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീമ ടി.വി ഉദ്ഘാടനം ചെയ്ത് ഡോക്ടർ ശ്രീഷ്മ ഗംഗാധരന് മൊമെന്റോ കൈമാറി.
വാർഡ് മെമ്പർ ഗീത വി.വി ഷാൾ അണിയിച്ചുകൊണ്ട് ആശംസയർപ്പിച്ച് സംസാരിച്ചു. സങ്കൽപ്പ് CEO പ്രശാന്ത്.ടി, ഷമീമ ടി.വി.യെ സ്മൃതിചിഹ്നം നൽകി സ്വീകരിച്ചു. കോഴ്സ് കോഡിനേറ്റർ ഹരിഗോവിന്ദ് സ്വാഗതവും ട്രസ്റ്റ് മെമ്പർ ഇ.പി ഗോപാലകൃഷ്ണൻ നന്ദിയും പറഞ്ഞു.
