തദ്ദേശ ഉപതിരഞ്ഞെടുപ്പ് ; മട്ടന്നൂർ ഉരുവച്ചാൽ നിലനിർത്തി LDF, പെരളശ്ശേരി ബാവോട് വാർഡ് പിടിച്ചെടുത്തു



മട്ടന്നൂർ :- സംസ്ഥാനത്ത് 38 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ മട്ടന്നൂർ നഗരസഭയിലെ ഉരുവച്ചാൽ വാർഡ് ഇത്തവണയും LDF നിലനിർത്തി. LDF സ്ഥാനാർത്ഥി എ.കെ സുരേഷ് കുമാർ 276 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് വാർഡ് നിലനിർത്തിയത്. കഴിഞ്ഞ തവണ 269 വോട്ടിന്റെ ഭൂരിപക്ഷമാണുണ്ടായത്.  നഗരസഭ കൗൺസിലറും സിപിഎം നേതാവും ആയിരുന്ന കെ.കെ അഭിമന്യുവിൻ്റെ നിര്യാണത്തെ തുടർന്നാണ് ഉരുവച്ചാൽ വാർഡിൽ ഉപതെരഞ്ഞെടുപ്പ് നടത്തിയത്.

അതേസമയം പെരളശ്ശേരി ഗ്രാമപഞ്ചായത്തിലെ ബാവോട് വാർഡ് LDF പിടിച്ചെടുത്തു. ആറാം വാർഡായ ബാവോട് LDFസ്ഥാനാർത്ഥി കെ.വി രതീശൻ 65 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. കോൺഗ്രസ് സ്ഥാനാർത്ഥി എം.രഞ്ജിഷിനെ പരാജയപ്പെടുത്തിയാണ് വിജയിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ചിരുന്ന സീറ്റാണിത്. സിറ്റിങ് മെമ്പറായ സുരേഷ് ബാബു തണ്ടാരത്തിന്റെ വിയോഗത്തെ തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. 13 വോട്ടിന്റെ ഭ‍ൂരിപക്ഷത്തിലാണ്‌ അന്ന്‌ യുഡിഎഫ്‌ ജയിച്ചത്‌.


Previous Post Next Post