അധ്യാപികമാർ ഉൾപ്പെട്ട വടകര MDMA കേസ് ; പ്രതി കീർത്തനയ്ക്ക് കുത്തേറ്റു
കോഴിക്കോട് :- വടകര എംഡിഎംഎ കേസ് പ്രതി കീർത്തനക്ക് കുത്തേറ്റു. പങ്കാളി വിനീഷ് ആണ് ആക്രമിച്ചത്. പൊലീസ് സ്റ്റേഷനിൽ ഒപ്പിടാനെത്തിയപ്പോഴാണ് ആക്രമണം. ഇന്ന് രാവിലെ വടകര പൊലീസ് സ്റ്റേഷന് മുന്നിലായിരുന്നു സംഭവം. ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥ പ്രകാരം വടകര പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ എത്തിയതായിരുന്നു കീർത്തന. സ്റ്റേഷന് സമീപം വിനീഷ് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ പ്രതിയായ പ്രതി വിനീഷിനെ ഉടൻ പോലീസ് കസ്റ്റഡിയിൽ എടുത്തു. വടകര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച കീർത്തനയെ മെഡിക്കൽ കോളേജിലേക്ക് മാറ്റി.
