MDMA കേസ് ; കോളേജ് അധ്യാപകൻ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ, വിദ്യാർഥികൾക്ക് ലഹരിമരുന്ന് വിതരണം ചെയ്തതായി വിവരം


മലപ്പുറം :- കോളേജ് അധ്യാപകൻ ഉൾപ്പെടെ നാലുപേർ എംഡിഎംഎ കേസിൽ അറസ്റ്റിൽ. മമ്പാട് എംഇഎസ് കോളേജിലെ ഗസ്റ്റ് അധ്യാപകൻ സുഹൈൽ, റീന, വിവേക്, സുബ്രഹ്മണ്യൻ എന്നിവരാണ് പിടിയിലായത്. അറസ്റ്റിലായ സുഹൈൽ മോങ്ങം സ്വദേശിയും മൂന്നുവർഷമായി മമ്പാട് എംഇഎസ് കോളേജിലെ ഗസ്റ്റ് അധ്യാപകനുമാണ്. സുഹൈൽ വിദ്യാർഥികൾക്കടക്കം ലഹരിമരുന്ന് വിതരണം ചെയ്യുന്നതായി മലപ്പുറം എസ്‌പിക്ക് രഹസ്യവിവരം 
ലഭിച്ചിരുന്നു. 

ഇതിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് എംഡിഎംഎ വില്പനയുമായി ബന്ധപ്പെട്ട് നാലുപേരും പിടിയിലായത്. സുബ്രഹ്മണ്യനാണ് എംഡിഎംഎയും കഞ്ചാവുമായി ആദ്യം പിടിയിലായത്. ഇയാളുടെ ഫോണും പണമിടപാടുകളും പരിശോധിച്ചതോടെ സുഹൈലുമായുള്ള ബന്ധം കണ്ടെത്തി. പിന്നാലെ സുഹൈലും പിടിയിലായി. മറ്റുപ്രതികളായ റീന, വിവേക് എന്നിവർക്ക് പണം വാങ്ങി എംഡിഎംഎ വിതരണംചെയ്‌തിരുന്നത് സുഹൈലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. പ്രതികളെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും.

Previous Post Next Post