മയ്യിൽ :- തളിപ്പറമ്പ് MLA ടി.കെ ഗോവിന്ദൻ മാസ്റ്ററുടെ ക്യാമ്പ് ഓഫീസ് മയ്യിലിൽ മന്ത്രി ടി.സിദ്ദീഖ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ടി.കെ.ഗോവിന്ദൻ മാസ്റ്റർ MLA അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ പേഴ്‌സണൽ സ്റ്റാഫ് കെ.കെ ജയദേവൻ, ജില്ലാ പഞ്ചായത്ത് അംഗം മോഹനൻ മുത്തേടത്ത്, കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റ് ടി.വി ഷമീമ, വൈസ് പ്രസിഡന്റ് കെ.വത്സൻ, കൊളച്ചേരി - മയ്യിൽ - കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടിന്റുസുനിൽ, പി.വി റഹ്മത്ത്, ജിനീഷ് ചാപ്പാടി, കെ.അജയകുമാർ, യൂസുഫ് പാലക്കൽ, കെ.വി ജുവേരിയത്ത് തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

