നാറാത്ത് :- UDFസർക്കാറിന്റെ ജനദ്രോഹപരമായ പവർകട്ടിനെതിരെ ബിജെപി നാറാത്ത് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊളച്ചേരി KSEB ഓഫീസിലേക്ക് ഓലച്ചൂട്ട് കത്തിച്ച് പ്രതിഷേധ പ്രകടനം നടത്തി.
പ്രതിഷേധ സമരത്തിന് ഏരിയ കമ്മിറ്റി പ്രസിഡന്റ് സി.വി. പ്രശാന്തൻ, ജില്ലാ കമ്മിറ്റി അംഗം പി.സി. നാരായണൻ, ചിറക്കൽ മണ്ഡലം സെക്രട്ടറി ശ്രീജു പുതുശ്ശേരി, കെ.പി. ജയൻ, എം.ടി. മുരളീധരൻ, ഹരിഹരൻ കെ.പി. തുടങ്ങിയവർ നേതൃത്വം നൽകി.
