യൂത്ത് കോൺഗ്രസ് നേതാവിന് നേരെ SFI - DYFI ആക്രമണം ; മയ്യിലിൽ ഇന്ന് പ്രതിഷേധ പ്രകടനം


മയ്യിൽ :- ​മയ്യിൽ ITM കോളേജിൽ സർവ്വകക്ഷി യോഗത്തിൽ പങ്കെടുക്കാനെത്തിയ യൂത്ത് കോൺഗ്രസ് തളിപ്പറമ്പ് നിയോജക മണ്ഡലം പ്രസിഡന്റ് അമൽ കുറ്റ്യാട്ടൂരിന് നേരെയുണ്ടായ SFI - DYFI ആക്രമണത്തിൽ പ്രഷേധിച്ച് യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധ പ്രകടനം ഇന്ന് സെപ്റ്റംബർ 9 ബുധനാഴ്ച വൈകുന്നേരം 5 മണിക്ക് മയ്യിൽ ടൗണിൽ നടക്കും.

കഴിഞ്ഞ ദിവസം കോളജ് യൂണിയൻ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികയുടെ സമർപ്പണവുമായി ബന്ധപ്പെട്ട് മയ്യിൽ ഐടിഎം കോളജിൽ  സംഘർഷം നടന്നിരുന്നതിനെ 
തുടർന്ന് ഇന്നലെ വൈകിട്ട്  പൊലീസ് രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗം വിളിച്ചിരുന്നു.. ഇതിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് വീണ്ടും സംഘർഷം ഉണ്ടായത്.

പരുക്കേറ്റ അമൽ കുറ്റ്യാട്ടൂർ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്.

Previous Post Next Post