വൈദ്യുതി മേഖലയിൽ UDF സർക്കാർ കാണിക്കുന്ന ജനദ്രോഹ നയങ്ങൾക്കെതിരെ CPI മയ്യിൽ മണ്ഡലം കമ്മറ്റി കൊളച്ചേരി KSEB യിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു


മയ്യിൽ :- വൈദ്യുതി മേഖലയിൽ UDF സർക്കാർ കാണിക്കുന്ന ജനദ്രോഹ നയങ്ങൾക്കെതിരെ CPI മയ്യിൽ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കൊളച്ചേരി KSEB യിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.

CPI മയ്യിൽ മണ്ഡലം സെക്രട്ടറി പ്രഭാകരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി.രവീന്ദ്രൻ അധ്യക്ഷത വഹിച്ചു, പി.പി ഉണ്ണികൃഷ്ണൻ, ടി.സി ഗോപാലകൃഷ്ണൻ, സുബൈർ നാലാംപീടിക, തുടങ്ങിയവർ സംസാരിച്ചു. പി.സുരേന്ദ്രൻ മാസ്റ്റർ സ്വാഗതവും കെ.വി ശശീന്ദ്രൻ നന്ദിയും പറഞ്ഞു.

Previous Post Next Post