പള്ളിപ്പറമ്പ് :- കണ്ണൂർ യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പിൽ കണ്ണൂർ കൃഷ്ണമേനോൻ മെമ്മോറിയൽ ഗവ. വനിതാ കോളേജിൽ നിന്നും UUC ആയി തിരഞ്ഞെടുക്കപ്പെട്ട ഫാത്തിമത്ത് ടി.വി നജയെ പള്ളിപ്പറമ്പ് ശാഖ മുസ്ലിംലീഗ് കമ്മിറ്റി അനുമോദിച്ചു.
ശാഖ പ്രസിഡണ്ട് വി.പി അഹമ്മദ് ഉപഹാരം കൈമാറി. മുതിർന്ന ലീഗ് നേതാക്കളും യൂത്ത് ലീഗ്, ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു.
