സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സ്വർണ്ണമോതിരം ; തമിഴ്‌നാട് സർക്കാരിൻ്റെ 'തായ് മാമൻ തങ്കമോതിരം' പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വിജയ്


മധുര :- സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ഒരു ഗ്രാം സ്വർണ മോതിരം സമ്മാനമായി നൽകുന്ന തമിഴ്‌നാട് സർക്കാരിൻ്റെ 'തായ് മാമൻ തങ്കമോതിരം' പദ്ധതിയുടെ ഉദ്ഘാടനം  മുഖ്യമന്ത്രി സി ജോസഫ് വിജയ് മധുരയിൽ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ കമ്പനികളായ ജോയ് ആലുക്കാസ്, കല്യാൺ ഗ്രൂപ്പുകൾ പദ്ധതിയുടെ ഭാഗമാണ്. സർക്കാർ ആശുപത്രികളിലും പ്രൈമറി ഹെൽത്ത് സെൻ്ററുകളിലും ജനിക്കുന്ന അർഹരായ കുഞ്ഞുങ്ങൾക്കാണ് സ്വർണ മോതിരം ലഭിക്കുക. 

അമ്മമാരുടെയും കുട്ടികളുടെയും ക്ഷേമം ഉറപ്പാക്കുകയാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ആനുകൂല്യം ലഭിക്കാൻ ഇ-കെവൈസി ചെയ്‌ത ആധാർ കാർഡും തിരിച്ചറിയൽ രേഖയോ മേൽവിലാസം തെളിയിക്കുന്ന രേഖയോ നിർബന്ധമാണ്. പദ്ധതി തുടങ്ങിയ ശേഷം ജനിക്കുന്ന കുഞ്ഞുങ്ങൾക്ക്, അവർ ജനിക്കുന്ന സർക്കാർ ആശുപത്രികളിൽ നിന്ന് തന്നെ സ്വർണ മോതിരം നൽകും. ജൂൺ 22 മുതൽ സർക്കാർ ആശുപത്രികളിൽ ജനിച്ച കുട്ടികളും പദ്ധതിയുടെ ഗുണഭോക്താക്കളാകും. ഇവർക്ക് സ്വർണ മോതിരം വിതരണം ചെയ്യുന്നതിനായി 107 വിതരണ കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. തിരക്ക് ഒഴിവാക്കാൻ പ്രത്യേക ക്രമീകരണങ്ങളാണ് വിതരണ കേന്ദ്രങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്നത്. 

Previous Post Next Post