കൊല്ലൂർ :- കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങൾക്ക് 11 ന് തുടക്കമാകും. ഇത്തവണ രണ്ടുദിവസങ്ങളിലായി അഷ്ടമി വരുന്നതിനാൽ 10 ദിവസമാണ് നവരാത്രി ഉത്സവം. ഒക്ടോബർ 20 നു രാവിലെ 6.30 ന് ചണ്ഡികയാഗവും 8.45 ന് പ്രധാനച്ചടങ്ങായ പുഷ്പ രഥോത്സവവും നടക്കും. മൂകാംബികദേവിയെ പുഷ്പാലംകൃതമായ രഥത്തിൽ ക്ഷേത്രത്തിനകത്ത് ശ്രീകോവിലി ചുറ്റും എഴുന്നള്ളിക്കുന്ന ചടങ്ങാണിത്.
മുഖ്യതന്ത്രി ഡോ.രാമചന്ദ്ര അഡിഗ ചടങ്ങുകൾക്കു കാർമികത്വം വഹിക്കും. ഒക്ടോബർ 21 ന്പു ലർച്ചെ 4 മണിക്ക് നട തുറക്കുന്നതോടെ വിദ്യാരംഭച്ചടങ്ങുകൾക്ക് തുടക്കമാകും. വൈകുന്നേരം നടക്കുന്ന വിജയോത്സവത്തോടെ നവരാത്രി ആഘോഷങ്ങൾ സമാപിക്കും. ഞായറാഴ്ച ഉത്സവാരംഭം തൊട്ട് നിത്യേന വിവിധ പൂജകളുണ്ടാകും. എല്ലാ ദിവസവും വിവിധ കലാപരിപാടികളും അരങ്ങേറ്റവും ഉണ്ടാകും.
