ചെങ്ങളായി :- ചെങ്ങളായി ഗ്രാമപഞ്ചായത്ത് 13-ാംവാർഡ് ADS ന്റെ നേതൃത്വത്തിൽ ഞാറുനടീൽ ഉത്സവം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.കെ രവി മാസ്റ്ററുടെ അധ്യക്ഷതയിൽ പ്രസിഡണ്ട് ബി.പി വിപിന ഉദ്ഘാടനം ചെയ്തു.
കൃഷി ഓഫീസർ ജിനു, CDS ചെയർപേഴ്സൺ ബിന്ദു.കെ, വൈസ് ചെയർപേഴ്സൺ സുജാത എം.വി, അഗ്രി CRP രജിഷ, പാടശേഖര കമ്മിറ്റി അംഗങ്ങളായ പി.പ്രകാശൻ, അശോകൻ, ADS സെക്രട്ടറി ഷീന.കെ, CDS മെമ്പർ സുരേഖ, ADS ഭാരവാഹികൾ, കുടുംബശ്രീ അംഗങ്ങൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.


