ഓപ്പറേഷൻ തൂഫാൻ ; 15013 പേരെ അറസ്റ്റ് ചെയ്‌തു, കേസുകളുടെ എണ്ണം 13911 ആയി


തിരുവനന്തപുരം :- ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഇതുവരെ 15013 പേരെ അറസ്റ്റ് ചെയ്‌തു. കഴിഞ്ഞ ദിവസം 69 കേസുകളിലായി 74 പേർ കൂടി അറസ്റ്റിലായതോടെ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 13911 ആയി. ഇതുവരെ 28463.083 ഗ്രാം എം.ഡി.എം.എയും 1907.475 കി.ഗ്രാം കഞ്ചാവും 7260.352 ഗ്രാം ഹാഷിഷ് ഓയിലും 468.700 ഗ്രാം ചരസും പിടിച്ചെടുത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം രജിസ്റ്റർ ചെയ്ത കേസുകളിൽ സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 24 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് രണ്ട് കേസുകളും 27 എൻ.ഡി.പി.എസ് ആക്ട് പ്രകാരം 43 കേസുകളും കോട്പ പ്രകാരം 23 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവരിൽ നിന്ന് 2.580 ഗ്രാം എം.ഡി.എം.എയും 12.717 കി.ഗ്രാം കഞ്ചാവും 1 ഗ്രാം ഹാഷിഷ് ഓയിലും 5 ഗ്രാം ചരസും പിടിച്ചെടുത്തു.

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഇന്നലെ മാത്രം സംസ്ഥാനത്തുടനീളം കേരള പോലീസ് 49 ബോധവത്ക്കരണ ക്ലാസുകൾ നടത്തി. ഇതുവരെ നടത്തിയ ആകെ ബോധവത്ക്കരണ ക്ലാസ്സുകളുടെ എണ്ണം 11604 ഉം കൗൺസിലിങ്ങുകളുടെ എണ്ണം 1051 ഉം ആണ്. സ്‌കൂൾ, കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ ആകെ 8052 ബോധവത്ക്കരണ പരിപാടികളും നടത്തി. 

Previous Post Next Post