സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവിലയിൽ മാറ്റമില്ല
തിരുവനന്തപുരം :- സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ലാതെ തുടരുന്നതായി കേരളാ ഗോൾഡ് ആൻ്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു. ഇന്നലെ 22 കാരറ്റ് സ്വർണത്തിന് പവന് 480 രൂപ കൂടി 1,05,560 രൂപയിലാണ് വ്യാപാരം തുടർന്നത്. ഇന്നും അതേ വില തന്നെ തുടരും. അന്താരാഷ്ട്ര വിലയിലെ കയറ്റിറക്കങ്ങളാണ് കേരളത്തിലെയും സ്വർണ വിലയെ സ്വാധീനിക്കാറുള്ളത്. അതേ സമയം, വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. ഇന്ന് ഗ്രാമിന് 220 രൂപയിലാണ് വെള്ളി വ്യാപാരം നടക്കുന്നത്.
