ചേലേരി :- വളവിൽ ചേലേരി പ്രഭാത് വായനശാല & ഗ്രന്ഥാലയം വായനാങ്കണം വീട്ടുമുറ്റ പുസ്തക ചർച്ച സംഘടിപ്പിച്ചു. കെ.ആർ മീരയുടെ 'മീരാസാധു' എന്ന പുസ്തകം വായനശാല എക്സിക്യൂട്ടീവ് അംഗം ശ്രീജിന ബാബുവും, കെ.ജയമോഹന്റെ 'മാടൻമോക്ഷം' എന്ന പുസ്തകം ലൈബ്രേറിയൻ കെ.മേഘയും അവതരിപ്പിച്ചു.
വായനശാല പ്രവർത്തകനായ പി.പി രാജീവൻ വീട്ടുമുറ്റത്ത് വെച്ച് നടത്തിയ പരിപാടിയിൽ വായനശാല രക്ഷാധികാരി എം.കെ ചന്ദ്രൻ അധ്യക്ഷത വഹിച്ചു. പി.കെ വിശ്വനാഥൻ, എം.കെ മനേഷ്, സജിത്ത്.കെ പാട്ടയം, പി.വിനോദ്, പി.പി രാജീവൻ, പി.കെ ഷൈജു, രേഷ്മ, പി.വി ഉത്തമൻ എന്നിവർ പുസ്തക ചർച്ചയിൽ പങ്കെടുത്തു. കെ.ബിബിത്ത് സ്വാഗതവും സീബ ബാലൻ നന്ദിയും പറഞ്ഞു.
