നണിയൂർ:- നണിയൂർ ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ഉത്സവത്തിന്റെ ഭാഗമായി ഒക്ടോബർ 18 മുതൽ വിവിധ ചടങ്ങുകളും കലാപരിപാടികളും സംഘടിപ്പിക്കുന്നു.
ഉത്സവത്തിന്റെ എട്ടാം ദിവസമായ ഒക്ടോബർ 18-ന് രാവിലെ 8:00 മണി മുതൽ ഭക്തിനിർഭരമായ ലക്ഷാർച്ചന ആരംഭിക്കും.
ഒക്ടോബർ 19-ന് വൈകുന്നേരം 6:30-ന് നടക്കുന്ന കലാസാംസ്കാരിക സന്ധ്യ പ്രശസ്ത സിനിമ പിന്നണി ഗായകനും 'സംഗീതരത്ന'വുമായ ഡോ. രാമചന്ദ്രൻ കാഞ്ഞങ്ങാട് ഉദ്ഘാടനം ചെയ്യും. തുടർന്ന് പ്രശാന്ത് അരയാൽ നയിക്കുന്ന ഭക്തിഗാനമേളയും അരങ്ങേറും.
മഹാനവമി ദിനമായ ഒക്ടോബർ 20-ന് സന്ധ്യയ്ക്ക് ക്ഷേത്രസന്നിധിയിൽ വാഹനപൂജ നടക്കും. വിജയദശമി ദിനമായ ഒക്ടോബർ 21-ന് രാവിലെ ഗ്രന്ഥപൂജ, ഗ്രന്ഥമെടുപ്പ് എന്നിവയ്ക്ക് ശേഷം കുരുന്നുകൾക്കായി വിദ്യാരംഭ ചടങ്ങുകളും നടത്തപ്പെടും.
