കമ്പിൽ :- കമ്പിൽ മാപ്പിള ഹയർസെക്കൻ്ററി സ്‌കൂൾ 1995 - 96 SSLC ബാച്ച് 'ചങ്ങാതിക്കൂട്ടം - 96' പൂർവ്വവിദ്യാർത്ഥി സംഗമം അഴീക്കോട് സാന്ത്വനം വയോജന കേന്ദ്രത്തിലെ അന്തേവാസികളോടൊപ്പം സംഘടിപ്പിച്ചു. കെ.വി സുമേഷ് MLA ഉദ്ഘാടനം ചെയ്തു. പി.വി വത്സൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
കലാരംഗത്തെ നിസ്വാർത്ഥ സേവനത്തിനുള്ള ദേശീയ അവാർഡ് ജേതാവായ പൂർവ്വവിദ്യാർത്ഥി മനോജ്.കെ ഗോവിന്ദിനെ ചടങ്ങിൽ ആദരിച്ചു. സീരിയൽ നടനും, ചാനൽ അവതാരകനുമായ സുമിത്ത് രാഘവ്, സാന്ത്വനം ചെയർമാൻ എം.എം വിനോദ് കുമാർ, പൂർവ്വവിദ്യാർത്ഥി എം.വി ഹരീഷ്, മനോജ്.കെ ഗോവിന്ദ് സ്വാഗതവും സവിത നന്ദിയും പറഞ്ഞു. അന്തേവാസികൾക്ക് ഓണക്കോടി വിതരണം ചെയ്തു. വിവിധ കലാപരിപാടികളും, ഓണസദ്യയും ഉണ്ടായിരുന്നു.


