മാസപ്പടികേസിൽ ഒന്നാംപ്രതി പിണറായി വിജയൻ ; കുഴൽപ്പണ കേസിലും വിജിലൻസ് കേസെടുത്തു, 2 FIR കൾ രജിസ്റ്റർ ചെയ്തു


തിരുവനന്തപുരം :- മാസപ്പടി-കുഴൽപ്പണ ആരോപണങ്ങളിൽ കേസെടുത്ത് വിജിലൻസ്. സ്പെഷ്യൽ ഇൻവെസ്‌റ്റിഗേഷൻ ഒന്നാണ് കേസെടുത്തത്. രണ്ട് എഫ്ഐർആറുകളാണ് വിജിലൻസ് രജിസ്റ്റർ ചെയ്ത‌ത്. അഴിമതി നിരോധന നിയമപ്രകാരവും കള്ളപ്പണ ഇടപാടിലുമാണ് കേസുകൾ. ഹൈക്കോടതി നിർദ്ദേശത്തിന് പിന്നാലെയാണ് അഴിമതി നിരോധന നിയമപ്രകാരം വിജിലൻസ് കേസെടുത്തത്. ഒന്നാമത്തെ മാസപ്പടി കേസിൽ മാത്രമാണ് മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ പ്രതിയാക്കിയിരിക്കുന്നത്. രണ്ടാമത്തെ അഴിമതി കേസിൽ മുൻമന്ത്രി മുഹമ്മദ് റിയാസാണ് ഒന്നാം പ്രതി. രണ്ട് കേസിലും രണ്ടാം പ്രതി വീണ വിജയനാണ്.


Previous Post Next Post