നെല്ലിക്കപാലം അൽബദ്ർ ഇസ്‌ലാമിക് പ്രീ സ്കൂളിൽ 'സ്നേഹപൂർവ്വം സുപ്രഭാതം' പദ്ധതിക്ക് തുടക്കമായി


നെല്ലിക്കപ്പാലം :- നെല്ലിക്കപ്പാലം അൽ ബദ്ർ ഇസ്ലാമിക് പ്രീ സ്കൂളിൽ സ്നേഹപൂർവ്വം സുപ്രഭാതം പദ്ധതിക്ക് തുടക്കമായി. മഹല്ല് സെക്രട്ടറി അബ്ദുറഹ്മാൻ ഹുദവിക്ക് പത്രം നൽകിക്കൊണ്ട് ശാഖ SKSSF സെക്രട്ടറി അഷ്റഫ് അൽ അസ്ഹരി പദ്ധതി ഉദ്ഘാടനം ചെയ്തു. 

സുപ്രഭാതം കോർഡിനേറ്റർ ഇബ്രാഹിം  അൽഹസനി, അധ്യാപകരായ താഹിറ പള്ളിപ്പറമ്പ് തസ്ലീമ പള്ളിയത് സമീറ പാലത്തുംകര എന്നിവർ പങ്കെടുത്തു. നെല്ലിക്കപ്പാലം ശാഖ SKSSF ആണ് സ്‌കൂളിലേക്കാവശ്യമായ പത്രം സ്പോൺസർ ചെയ്തത്.

Previous Post Next Post