കണ്ണാടിപ്പറമ്പ്: ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന ആവശ്യവുമായി രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കണ്ണാടിപ്പറമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ 24 മണിക്കൂർ ഉപവാസ സമരം സമാപിച്ചു. സമാപന സമ്മേളനം ഡി.സി.സി. ട്രഷറർ കെ. പ്രമോദ് ഉദ്ഘാടനം ചെയ്തു.
കണ്ണാടിപ്പറമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മോഹനാംഗൻ എം.പി. അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് മെമ്പർ പ്രശാന്ത് മാസ്റ്റർ സ്വാഗതം പറഞ്ഞു. മുൻ കെ.പി.സി.സി. മെമ്പർ ഒ. നാരായണൻ മുഖ്യപ്രഭാഷണം നടത്തി. മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡന്റും യു.ഡി.എഫ്. ജനറൽ കൺവീനറുമായ അഡ്വ. അബ്ദുൾ കരീം ചേലേരി മുഖ്യാതിഥിയായി പങ്കെടുത്തു. ചടങ്ങിൽ വിവിധ ജില്ലാ, ബ്ലോക്ക്, മണ്ഡലം നേതാക്കളും പ്രവർത്തകരും സംബന്ധിച്ചു.
