മയ്യിൽ :- കഴിഞ്ഞ ദിവസമുണ്ടായ കനത്ത കാറ്റിലും മഴയിലും നണിയൂർ നമ്പ്രത്ത് വീടിന്റെ മതിൽ ഇടിഞ്ഞ് വീണു. നണിയൂർ നമ്പ്രം സൗത്തിലെ കെ.എം നാരായണന്റെ വീടിനോട് ചേർന്ന മതിലാണ് ഇടിഞ്ഞുവീണത്. കരിങ്കൽക്കുഴി ശ്രുതി കേബിൾ വിഷൻ ഉടമ കെ.എം നാരായണന്റെ വീടാണ് കാറ്റിലും മഴയിലും അപകടത്തിൽപ്പെട്ടത്.
വീടിന്റെ സംരക്ഷണ മതിലും മുറ്റത്തിന്റെ ഒരു ഭാഗവും താഴേക്ക് പതിക്കുകയായിരുന്നു. നിലവിൽ ഇത് വീടിന്റെ അടിത്തറയ്ക്ക് ഭീഷണിയായ അവസ്ഥയിലാണുള്ളത്. മഴ തുടർന്നാൽവീട് കൂടുതൽ അപകടത്തിലാകുമെന്ന ആശങ്കയിലാണ് വീട്ടുകാർ.
