മയ്യിൽ :- കയരളം ശ്രീ നിച്ചിക്കോത്ത് പുതിയ ഭഗവതികാവ് പുത്തരി അടിയന്തിരം ഒക്ടോബർ 26 മുതൽ 30 വരെ നടക്കും. ഒക്ടോബർ 26 തിങ്കളാഴ്ച രാവിലെ 8 മണി മുതൽ തിരുവായുധം കടയൽ, 11 മണിക്ക് പുണ്യാഹ ശുദ്ധികർമ്മങ്ങൾ, പ്രസാദ വിതരണം, നടയടക്കൽ.
ഒക്ടോബർ 27 ചൊവ്വാഴ്ച രാവിലെ 8.30 ന് ശ്രീകോവിലേക്ക് പാലും അരിയും കയറ്റൽ, പൂജാദി കർമ്മങ്ങൾ, തുടർന്ന് പ്രസാദവിതരണവും ഉണ്ടായിരിക്കും. ഒക്ടോബർ 28 ബുധനാഴ്ച രാവിലെ 8 മണിക്ക് നട തുറക്കും. വൈകുന്നേരം 6 മണിക്ക് പൂജ, 7.30 ന് ചൊവ്വവിളക്കടിയന്തിരം, പ്രസാദ വിതരണം എന്നിവ നടക്കും.
ഒക്ടോബർ 29 വ്യാഴാഴ്ച രാവിലെ 5 മണിക്ക് നിവേദ്യ പൂജ, 6 മണി മുതൽ പ്രസാദ വിതരണം, നടയടക്കൽ, വൈകുന്നേരം 7 മണി മുതൽ കഴകപ്പുരയിൽ വച്ച് നടത്തുന്ന വടക്കേൻ ഭാഗ കർമ്മങ്ങൾ, രാത്രി 9 മണിക്ക് പടിഞ്ഞാറ്റകത്ത് അകത്ത് വെച്ച് കൊടുക്കൽ ചടങ്ങ് എന്നിവ ഉണ്ടായിരിക്കും.
ഒക്ടോബർ 30 വെള്ളിയാഴ്ച സമാപന ദിവസം ഉച്ചയ്ക്ക് 12 മണിക്ക് മുത്തപ്പനെ മലയിറക്കൽ, തുടർന്ന് 2 മണി മുതൽ 5.30 വരെ മുത്തപ്പൻ വെള്ളാട്ടം നടക്കും.
