കണ്ണാടിപ്പറമ്പ് ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ തുലാമാസ ശനീശ്വരദർശനത്തിൽ രണ്ടാം ശനി തൊഴൽ ഒക്ടോബർ 31 ന്


കണ്ണാടിപ്പറമ്പ് :- കണ്ണാടിപ്പറമ്പ് ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ തുലാമാസം വിശേഷാൽ ശനീശ്വരദർശനത്തിന്റെ രണ്ടാം ശനി തൊഴൽ ഒക്ടോബർ 31 ന് നടക്കും. പുരാതന കാലം മുതലേ തുലാമാസ ശനീശ്വര ദർശനത്തിന് പ്രാധാന്യമുള്ള വടക്കേ മലബാറിലെ പ്രമുഖ ധർമ്മശാസ്താക്ഷേത്രമാണിത്. ഭക്തജനങ്ങളുടെ തിരക്ക് പ്രമാണിച്ച് രാവിലെ 5. 30 മുതൽ ഉച്ചയ്ക്ക് 1.30 വരെ ക്ഷേത്രദർശന സമയത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. 

രാവിലെ 8 മണി മുതൽ ചേലേരി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം മാതൃസമിതി അവതരിപ്പിക്കുന്ന ഭജനാമൃതം 11 മണിക്ക് സ്വാതി മ്യൂസിക് കണ്ണൂരിന്റെ ഭജൻസ് 12 മണി മുതൽ പ്രസാദ ഊട്ട് എന്നിവ നടക്കും. വിശേഷാൽ വഴിപാടുകളായ നീരാഞ്ജനം ശനിപൂജ, നെയ് വിളക്കും എള്ള്തിരിയും സമർപ്പണം ഭഗവതി സേവ, കുങ്കുമാർച്ചന, നെയ്യമൃത്,രുദ്രാഭിഷേകം, മൃത്യുജ്ഞയഹോമം തുടങ്ങിയ വഴിപാടുകൾ സമർപ്പിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കിയതായി എക്സിക്യൂട്ടീവ് ഓഫീസർ സി.വി അനീഷ് അറിയി0ച്ചു.

Previous Post Next Post