മലപ്പട്ടം :- മലപ്പട്ടം അടുവാപ്പുറത്ത് കാട്ടുപന്നി വിളയാട്ടം. അടുവാപ്പുറം മീത്തിലേക്കരി സ്വദേശി എ.വി ലക്ഷ്മണന്റെ 25 സെന്റ് പുരയിടത്തിലെ കപ്പ, കൂവ കൃഷികൾ കാട്ടുപന്നിക്കൂട്ടം വ്യാപകമായി നശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. വിളവെടുപ്പിന് പാകമായി നിന്നിരുന്ന കപ്പയും കൂവയുമാണ് പന്നികൾ കിളച്ചു മറിച്ച് തിന്നും ചവിട്ടിമെതിച്ചും നശിപ്പിച്ചത്. മാസങ്ങളോളം രാപ്പകലില്ലാതെ അധ്വാനിച്ചുണ്ടാക്കിയ വിളകൾ പൂർണ്ണമായും നശിച്ചതോടെ വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. അടുവാപ്പുറം
ഈ പ്രദേശത്ത് കഴിഞ്ഞ കുറച്ചുനാളുകളായി കാട്ടുപന്നിശല്യം അതിരൂക്ഷമാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. ലക്ഷ്മണന് അടിയന്തിരമായി നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും, കാട്ടുപന്നി ശല്യത്തിന് ശാശ്വത പരിഹാരം കാണാൻ വനംവകുപ്പും മലപ്പട്ടം പഞ്ചായത്ത് അധികൃതരും നടപടി സ്വീകരിക്കണമെന്നും കർഷകരും നാട്ടുകാരും ആവശ്യപ്പെട്ടു.



